banner

സുറിയാനി സഭയുടെ 30-ാമത് അഞ്ചൽ കൺവൻഷൻ 26 മുതൽ സുറിയാനി സഭയുടെ

അഞ്ചൽ : മലങ്കര ഓർത്ത
ഡോക്സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനത്തിൻ്റെ കിഴക്കൻ മേഖലയിലെ ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന മുപ്പതാമത് അഞ്ചൽ കൺവൻഷൻ ഡിസം: 26 മുതൽ 30 വരെ ഇടമുളയ്ക്കൽ വി.എം.ഡി.എം സെൻ്റിൽ വച്ച് നടത്തുന്നതാണെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
   26  രാവിലെ 10 ന് കിഴക്കൻ മേഖല സുവിശേഷ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ധ്യാനവും മധ്യസ്ഥ പ്രാർത്ഥനയും നടക്കും. ഫാ. സ്പെൻസർ കോശി ആയൂർ നേതൃത്വം നൽകും. വൈകിട്ട് 7 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മേറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ ഉദ്ഘാടനം നിർവ്വഹിക്കും.
     27ന് രാവിലെ 9 മുതൽ സൺഡേസ്കൂൾ കലാമത്സരങ്ങളും
വൈകിട്ട് 7ന് വചന ശുശ്രൂഷയും നടക്കും. മെർലിൻ ടി. മാത്യു പുത്തൻകാവ് നേതൃത്വം നൽകും.
   28ന് വൈകിട്ട് 3.30 മുതൽ 61 വയസിന് മുകളിലുള്ളവരുടെ സംഗമവും 7 ന് വചനശുശ്രൂഷയും നടക്കും. ഫാ. ഫിലിപ്പ് തരകൻ തേവലക്കര നേതൃത്വം നൽകും.
   29 ന് വൈകിട്ട് 7 മുതൽ നടക്കുന്ന വചന ശുശ്രൂഷക്ക് ഫാ. നോബിൻ ഫിലിപ്പ്മീമ്പാറ നേ
തൃത്വംനൽകും. തുടർന്ന് സൺഡേ സ്കൂൾ സമ്മാനദാനവും നടക്കും.
     സമാപന ദിവസമായ 30 ന് രാവിലെ 7.30 നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഭദ്രാസന സെ
ക്രട്ടറി ഫാ. ഗീവർഗീസ് കണിയന്ത്ര
നേതൃത്വം വഹിക്കും. തുടർന്ന് ചാരിറ്റി വിതരണവും സമാപനയോഗവും നടക്കും. വാർത്താ സമ്മേളനത്തിൽ കൺവൻഷൻ കമ്മിറ്റി ഭാരവാഹികളായ ഫാ. ജോൺ വർഗീസ്, ഫാ. ജോസി ജോൺ,മാമച്ചൻ മുതലാളി, റോയി തങ്കച്ചൻ നെ
ടുവിളയിൽ, കുരുവിള കുര്യൻ ആലഞ്ചേരി എന്നിവർ സംബന്ധി ച്ചു

Post a Comment

0 Comments