banner

കണ്ടക്‌ടർ കയറും മുൻപ് കെഎസ്ആർടി ബസ് സ്റ്റാൻഡിൽ നിന്നും വിട്ടു പിന്നാലെ ഓടിയ കണ്ടക്ടർക്ക് സ്കൂട്ടർ യാത്രികനായ വൈദികൻ

കൊട്ടാരക്കര കെഎസ്ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ
തിരുവനന്തപുരം-കോട്ടയം സൂപ്പർ ഫാസ്റ്റിലാണ് സംഭവം. 
കൊട്ടാരക്കര സ്റ്റാൻഡിൽ നിന്ന് ബസ് പുറപ്പെട്ടപ്പോൾ കണ്ടക്‌ടർ കയറിയിരുന്നില്ല. പിന്നാലെ ഓടിയ കണ്ടക്ടർ പുലമണിൽ എത്തിയപ്പോഴാണ് പാലനിരപ്പ് മാർ ബസേലിയോസ് മാർ ഗിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ടൈറ്റസ് ജോൺ അതുവഴി പോയത്. കണ്ടക്ടറെ ഉടൻ തന്നെ സ്കൂട്ടറിൽ കയറ്റി ബസിന് പിന്നാലെ പാഞ്ഞു. മൈലം ജംഗ്ഷനിലെത്തിയപ്പോൾ ബസ് നിർത്തിയിട്ടിരിക്കുകയിരുന്നു. കണ്ടക്ടർ ഇല്ലെന്ന് യാത്രക്കാർ പറഞ്ഞപ്പോഴാണ്  ഡ്രൈവർ വിവരം അറിയുന്നത്. കണ്ടക്ടർ എത്തി ബസ് യാത്ര തുടർന്നു.

Post a Comment

0 Comments