മരണപ്പെട്ട ടീച്ചറുടെ ഭൗതികശരീരം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ടീച്ചർ പഠിപ്പിക്കുന്ന വാളകം മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലെ പൊതുവേദിയിൽ പൊതുദർശനം നടത്തി .
സ്കൂളിലെ സഹ അധ്യാപകർ , രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, മുൻ അധ്യാപകർ, സമീപപ്രദേശത്തെ സ്കൂളിലെ അധ്യാപകർ വിദ്യാർഥികൾ,
വാളകത്തെ വ്യാപാരി വ്യവസായികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, സ്കൂളിലെ വിവിധ സംഘടന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, സ്കൂൾ പിടിഎ അംഗങ്ങൾ, വിവിധ സഭകളിലെ പുരോഹിതന്മാർ, സാമൂഹ്യ കല സാംസ്കാരിക രംഗത്തുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
ടീച്ചറെ അവസാനമായി ഒരു നോക്ക് കാണുവാൻ ജനവാഹികമായിരുന്നു സ്കൂൾ പരിസരം.
റിപ്പോർട്ടർ: വിഷ്ണു വാളകം
0 Comments