banner

നക്ഷത്ര കുട ചൂടി വാളകം ആംബുലൻസ് ഡ്രൈവർമാർ

വാളകം: വാളകം പോസ്റ്റ് ഓഫീസിന് സമീപം ഒരു കൂട്ടം ആംബുലൻസ് ടാക്സി ജീവനക്കാർ ക്രിസ്തുമസ്സിനെ വരവേറ്റുകൊണ്ട് നക്ഷത്രങ്ങൾ മരത്തിൽ തൂക്കി. 
ഡ്രൈവർമാർ വിശ്രമവേളകളിൽ ചൂട് അകറ്റുവാൻ വേണ്ടി ബദാം തണൽമരത്തിൽ കടലാസിൽ തീർത്ത ചെറിയ നക്ഷത്രങ്ങളാണ് ഒരുക്കിയത്. 
ഏകദേശം നൂറിൽ പരം വിവിധ വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങൾ കെട്ടിത്തൂക്കി. 
വൈദ്യുത ദീപാലങ്കാരം
സമീപത്തെ കടയിൽ നിന്നും വൈദ്യുതിയുടെ സഹായത്തോടെ നക്ഷത്രങ്ങൾക്കൊപ്പം മരത്തിൽ വൈദ്യുത ദീപാലങ്കാരവും ഒരുക്കിയിട്ടുണ്ട് 
സമഭാവനയാണ്
സമത്വവും സാഹോദര്യവും സമഭാവനയായി കാത്തുസൂക്ഷിക്കുന്ന ഒരു കൂട്ടം നന്മ നിറഞ്ഞ മനസ്സുമായി വാളകത്തെ ഈ ആട്ടോ ആംബുലൻസ് ടാക്സി തൊഴിലാളികൾ എല്ലാവർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു. 
റിപ്പോർട്ടർ: വിഷ്ണു വാളകം 

Post a Comment

0 Comments