ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് പോയി തിരികെയെത്തിയപ്പോൾ വീട്ടിനുള്ളിലെവീട്ടുസാധനങ്ങൾ എല്ലാം അടിച്ചു നശിപ്പിക്കുകയുംപ്രമാണം ഉൾപ്പെടെയുള്ളരേഖകൾ കത്തിച്ചു കളയുകയും ചെയ്തതായി പരാതി.
സംഭവത്തിൽ 5പേർക്കെതിരെകേസെടുത്തു ചടയമംഗലം പോലീസ്.
കൊല്ലം ആയുർ ഒഴുകുപാറക്കൽ സുനിതയുടെ വീട്ടിലാണ് ആരുമില്ലാതിരുന്ന സമയത്ത് അതിക്രമം കാട്ടി വിട്ടു സാധനങ്ങൾ നശിപ്പിക്കുകയും വിലപ്പെട്ട രേഖകൾഎല്ലാം തന്നെ അഗ്നിക്കിരയാക്കുകയും ചെയ്തത്..
ഈ കഴിഞ്ഞ 29 ആം തീയതി ശിവഗിരി പദയാത്രയ്ക്ക് പോയ സുനിത ഒന്നാം തീയതിയാണ് വീട്ടിൽ തിരികെ എത്തുന്നത് അപ്പോഴാണ് വീടിനകത്ത് സാധനങ്ങൾ എല്ലാം അടിച്ചു നശിപ്പിക്കുകയും പ്രമാണവും,ആധാർ കാർഡും, എസ്എസ്എൽസി ബുക്കും, ആരോഗ്യം ഇൻഷുറൻസ് കാർഡും ഉൾപ്പെടെയുള്ള എല്ലാ രേഖകളും അടുപ്പിൽ കൊണ്ടിട്ട് കത്തിച്ചതായും കാണുന്നത്. തുടർന്ന് സുനിത ചടയമംഗലം പോലീസിൽ പരാതി നൽകി.
ചടയമംഗലം പോലീസ് പരാതി അന്വേഷിക്കുകയും പ്രദേശവാസികളായിട്ടുള്ള രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരുമടക്കം അഞ്ചുപേർക്കെതിരെ ചടമംഗലം പോലീസ് കേസെടുത്തു....
ഒഴുകുപാറക്കലിൽ പ്രവർത്തിക്കുന്ന എസ്എൻഡിപി ശാഖ മന്ദിരവുമായി ബന്ധപ്പെട്ട് ഏതാനും നാളുകൾക്ക് മുന്നേ സുനിതയും മറ്റുചില സ്ത്രീകളും തമ്മിൽ വാക്കത്തർക്കവുംകയ്യാങ്കളിയും ഉണ്ടായിരുന്നു ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സുനിത പറയുന്നത്
സംഭവത്തിൽ ചടയമംഗലം പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു...
0 Comments