banner

അഞ്ഞൂറ് ദിവസം സായാഹ്ന ഭക്ഷണം വിളമ്പി കനിവ് പാലിയേറ്റീവ് കെയർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ.

കൊട്ടാരക്കര  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കനിവ്‌ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ  നടത്തി വരുന്ന സായാഹ്ന ഭക്ഷണ വിതരണം 2026 ജനുവരി 7 ബുധനാഴ്ച 500 ദിവസം പൂർത്തിയാവുകയാണ്.  ആശുപത്രി കോമ്പൗണ്ടിൽ വച്ച് നടക്കുന്ന യോഗം ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ.കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യ്തു.

 നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ ഡെപ്യൂട്ടി ചെയർപേഴ്സൺ ഷാജു എന്നിവർ ഈ പരിപാടിയിൽ മുഖ്യ സാന്നിദ്ധ്യമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ നിവിൻ കൃഷ്ണ  കനിവ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് അഡ്വ ഡി എസ് സുനിൽ സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു
#KNBalagopal

Post a Comment

0 Comments