banner

ബസ്സിൽ ലൈംഗിക അതിക്രമം നടത്തിയെന്ന വ്യാജ ആരോപണത്തിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാൻ നീക്കം.

ആത്മഹത്യ പ്രേരണയ്ക്ക് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ഷിംജിത ഒളിവിലാണെന്നാണ് സൂചന. ഷിംജിതയെ രക്ഷപ്പെടാൻ പൊലീസ് അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ദീപകിന്റെ കുടുംബവും രംഗത്ത് വന്നു.അതേസമയം ദീപക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്ത ഷിംജിത എവിടെയെന്ന കാര്യത്തില്‍ പൊലീസിനു വ്യക്തതയില്ലെന്നാണ് അറിയാനാകുന്നത്. ഒളിവില്‍ പോയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അതേസമയം തന്നെ അറസ്റ്റ് തടയാനായി മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കും  യുവതി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. 
ഭാരതീയ ന്യായ സംഹിത നൂറ്റിയെട്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.ഒളിവിൽ പോയെന്ന് പറയപ്പെടുന്ന ഷിംജിതയുടെ ഫോൺ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നിരിക്കേ കേസിൽ പോലീസ് അലംഭാവം കാട്ടുന്നു എന്ന് ആരോപണവും ഉണ്ട്. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ഡിഐജി നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്തോടെയാണ് പോലീസിന് ചൂടുപിടിച്ചത്. ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കെ എന്തുകൊണ്ട് ഐടി ആക്ട് പ്രകാരം കേസെടുത്തില്ല എന്ന് ചോദ്യം ബാക്കിയാവുന്നുണ്ട്.പോലീസിൻറെ അലംഭാവം യുവതിയെ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ട്.യുഡിഎഫ് മുൻ പഞ്ചായത്ത് മെമ്പറും, സജീവ മുസ്‌ലിം ലീഗ് പ്രവർത്തക എന്നുള്ള സ്വാധീനവും പോലീസിനെ പിന്നോട്ട് വലിച്ചിട്ടുണ്ടോ എന്ന് സംശയമുയർത്തുന്നുണ്ട് പലരും. ഷിംജിതമുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ അതിനായി പോലീസ് കണ്ണടയ്ക്കുകയാണോ എന്ന സംശയവും ഉയരുന്നുണ്ട്.

പണം ഉണ്ടാക്കാൻ ഇതിനേക്കാൾ നല്ല പണി വേറെയുണ്ടെന്നും, ഈ കേസിൽ ദീപക്കിന് നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും ആക്ടിവിസ്റ്റും അഭിഭാഷകയുമായ അഡ്വ.ഫൗസി ഹബീബ് പറഞ്ഞു.
ഐടി ആക്ട് എന്നൊരു വകുപ്പ് ചേർക്കാൻ ഉണ്ടെന്ന് അറിയാത്തത് കൊണ്ടാണോ എന്തോ സെക്ഷൻ 108 (ആത്മഹത്യാ പ്രേരണ) കൊണ്ട് FIR ഒതുക്കിയെന്നും സോഷ്യൽ മീഡിയ കാരണം ഒരാൾ മരിച്ചിട്ട് ഐടി ആക്ട് ഉൾപെടുത്താതെ എഫ് ഐ ആർ കിട്ടുമെന്നും പരിഹസിച്ച അഡ്വ.ഫൗസി ഹബീബ്
നിയമം കോടതി പോലീസ് ഇതെല്ലാം വെറുതെയാണെന്ന് വിചാരിക്കരുത് എന്നും നിയമത്തിന്റെ എല്ലാ സപ്പോർട്ടും പെണ്ണിന് മാത്രമല്ല ഏതൊരു മനുഷ്യനും ഉണ്ട് എന്നും ഫേസ്ബുക്കിൽ കുറിച്ചു

ഷിംജിത പങ്കുവച്ച വിഡിയോയുടെ കാര്യത്തിലും പൊലീസിനു ചില സംശയങ്ങളുണ്ട്. വിഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം. ഒരു സീക്വൻസിൽ മാത്രമുള്ള വിഷ്വൽ അല്ല പുറത്തുവന്നിരിക്കുന്നത്.  അങ്ങനെയെങ്കില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും.എന്നാൽ ഒരുപക്ഷേ മൊബൈൽ ഫോൺ ഇപ്പോൾ തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ടാവാം. മാത്രമല്ല ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ വടകരയിലുള്ള ഷിംജിതയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ദീപക്കിന്റെ മാതാപിതാക്കളെ കണ്ടും പൊലീസ് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്

Post a Comment

0 Comments