banner

ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ജീപ്പ് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്.

ഇരുചക്രവാഹനത്തിൽ ജീപ്പിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

കടയ്ക്കൽ സ്വദേശികളായ അംബിക, രഞ്ജിത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

  ദേശീയപാതയിൽ കിളിമാനൂർ പാപ്പാലയ്ക്ക് സമീപം ഇന്ന് വൈകുന്നേരം 3. 30 മണിയോടെയാണ് അപകടം നടന്നത്.

  ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ജീപ്പ് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്.

 ബൈക്കിന്റെ പിന്നിൽ കൂടി വരികയായിരുന്ന ജീപ്പ് ബൈക്കിൽ ഇടുക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ കടയ്ക്കൽ പുതുക്കോട് രാജേഷ് ഭവനിൽ  അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

  തലയ്ക്ക് ഗുരുതര പരിക്കുകളോടെ അംബികയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, അംബികയുടെ ഭർത്താവ് രജിത്തിനെ   വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 അംബിക വെന്റിലേറ്റർ സഹായത്തിൽ ചികിത്സയിൽ തുടരുകയാണ്.

 അപകടത്തിൽ കേടുപാട് പറ്റി, നിർത്താതെ പോയ ജീപ്പ് അടയമൺ,കൊപ്പം, ഇരട്ടക്കുളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

 ജീപ്പിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും അതിൽ ഒരാളെ പോലീസ് പിടികൂടിയതായും വിവരം ഉണ്ട്.

Post a Comment

0 Comments