banner

കെഎസ്ആർടിസി ബസിൽ വീഡിയോ പകർത്തിയ യുവതിക്കെതിരെ പരാതിയുമായി മെൻസ് അസോസിയേഷൻ '

കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് കെഎസ്ആർടിസി ബസിൽ തനിക്കുണ്ടായ മോശമായ അനുഭവം വീഡിയോയായി പങ്കുവെച്ച് യുവതി വൈറലായി മാറിയിരുന്നു.എന്നാൽ ഇപ്പോൾ യുവതി വെറുതെ വൈറലാകാൻ വേണ്ടി മാത്രം ചെയ്തതെന്നും, ബസിൽ നിന്നും ആ യുവതിയുടെ അടുത്ത് വന്നിരുന്നെന്നും, കൈമുട്ട് കൊണ്ട് തൊടാനും, തൊട്ടുരുമ്മി ഇരിക്കാനും ശ്രമിച്ചൊന്നെക്കെ പറഞ്ഞായിരുന്നു വീഡിയോ. എന്നാൽ വീഡിയോയിൽ അങ്ങനെയൊന്നും തോന്നുന്നില്ലെന്ന് പറഞ്ഞ് നിരവധി പേരാണ് യുവതിയെ വിമർശിച്ച് എത്തിയത്.ഇപ്പോഴിതാ യുവതിക്കെതിരെ പരാതിയുമായി വന്നിരിക്കുകയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡൻറ് വട്ടിയൂർക്കാവ് അജിത്കുമാർ. ഡിജിപിക്ക് പരാതി നൽകാനാണ് തീരുമാനമെന്നും, സംഘടന ഒത്തു ചേർന്ന് മുന്നോട്ടുവരുമെന്നുമാണ് അജിത് കുമാർ പറയുന്നത്.  നിരവധി പേരാണ് അജിത് കുമാറിനെ സപ്പോർട്ട് ചെയ്ത് എത്തിയത്.സ്ത്രീകൾക്ക് എന്തും ആവാമെന്ന രീതിയാണ് ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നാണ് ചിലർ പറയുന്നത്.

Post a Comment

0 Comments