banner

കൊട്ടാരക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ നാളെ (20) നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

കൊട്ടാരക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ നാളെ (20) നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
എൽഡിഎഫ് കൺവൻഷനുകൾ ; തീയതിയായി
കൊട്ടാരക്കര മണ്ഡലം കൺവന്‍ഷന്‍ 21 ന് (ശനി) വൈകിട്ട് 3.30 ന് കൊട്ടാരക്കര സൗപര്‍ണിക ആഡിറ്റോറിയത്തില്‍ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
ലോക്കല്‍ കൺവന്‍ഷനുകള്‍ ഓടനാവട്ടം, കുളക്കട, കരീപ്ര സൗത്ത്, കോട്ടാത്തല എന്നിവിടങ്ങളിൽ 22 നു വൈകിട്ട് 5 നും വെളിയം, കരീപ്ര നോര്‍ത്ത്, എഴുകോൺ സൗത്ത്, ഉമ്മന്നൂര്‍, തേവലപ്പുറം എന്നിവിടങ്ങളിൽ 23 ന് വൈകിട്ട് 5 നും വാളകം, എഴുകോൺ നോര്‍ത്ത്, തൃക്കണ്ണമംഗല്‍ എന്നിവിടങ്ങളിൽ 24 ന് വൈകിട്ട് 5 നും മൈലം, മാവടി ,കൊട്ടാരക്കര, നെടുവത്തൂർ 25 ന് വൈകിട്ട് 5 നും നടക്കും.
#സ്ഥാനാർത്ഥി ഇന്ന്
എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ ഇന്ന് നെടുവത്തൂർ മേഖലയിൽ  ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തും.
#kottarakkara

Post a Comment

0 Comments