കൊല്ലം:നെടുവത്തൂരിൽ കിള്ളൂരിൽ ആരംഭിക്കുന്ന കൊട്ടാരക്കര ശ്രീധരൻ നായർ, ഭരത് മുരളി സിനി കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം സാംസ്കാരിക വകുപ്പ് ശ്രീ സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു.
സാംസ്കാരിക വകുപ്പും കെഎസ്എഫ്ഡിസിയും സംയുക്തമായി 41.5 കോടി രൂപ ചെലവിലാണ് തിയേറ്റർ നിർമിക്കുന്നത്. മൂന്ന് നിലകളിൽ മൂന്ന് സ്ക്രീനുകളോട് കൂടിയ സിനി കോംപ്ലക്സിൽ ഫിലിം മ്യൂസിയം, റെക്കോർഡിങ് സ്റ്റുഡിയോ, ഗെയിംസോൺ, ഫുഡ്കോർട്ട്, രണ്ടു നിലകളിലായുള്ള പാർക്കിംഗ്, എസ്കലേറ്റർ തുടങ്ങിയ സൗകര്യവും ഉണ്ടാകും. നല്ല സിനിമകളെ ജനങ്ങളിലേക്കെത്തിക്കാനും കലയെ സ്നേഹിക്കുന്നവർക്ക് ഒത്തുചേരാനും സമുച്ചയം വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments