banner

സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ച ശവശരീരം അഴുകി വീർത്ത് നിലയിൽ ബന്ധുക്കൾ ഏറ്റുവാങ്ങാൻ എത്തിയപ്പോൾ.

പൂനെയിൽ പ്രോജക്ട് മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ആയുർ തോട്ടത്തറ സ്വദേശിയായ 32 വയസ്സുള്ള ജോയൽ ജോർജ് മാത്യു കഴിഞ്ഞ ദിവസം കൂട്ടുകാരോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങി മുങ്ങി മരിച്ചിരുന്നു. മരണപ്പെട്ട ജോയൽ ജോർജ് മാത്യുവിന്റെ മൃതദേഹം ആ പോസ്റ്റ്മോർട്ടതിനു ശേഷം  കഴിഞ്ഞദിവസം അഞ്ജലിലെ സെന്റ് ജോസഫ്  മിഷൻ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി കൊണ്ടുവന്നിരുന്നു. അതിനുശേഷം ബന്ധുക്കൾ ഇന്ന് രാവിലെ  ബോഡി അടക്കം ചെയ്യുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനായി  സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ കണ്ടത്  മോർച്ചറിയുടെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ബോഡി അഴുകി വീർത്ത നിലയിൽ ആയിരുന്നു. ഫ്രീസറിൽ നിന്ന് പുറത്തിറക്കുന്നതിന് പോലും ബുദ്ധിമുട്ടായ സാഹചര്യം ആണ്  എന്നും ബന്ധുക്കൾ പറയുന്നു. ജോയൽ ജോർജ് മാത്യുവിന്റെ ബന്ധുക്കൾ പറയുന്നത് ഇവർ ഫ്രീസറിന്റെ സ്വിച്ച് ഓണാക്കുവാൻ മറന്നുപോയി എന്നാണ്. ഇത് ചോദ്യം ചെയ്ത  ബന്ധുക്കളോട് ഇവിടുത്തെ സ്റ്റാഫുകൾ തട്ടി കയറു കയും വളരെ മോശമായി ആ പെരുമാറുകയും ചെയ്‌തു എന്നും മരണപ്പെട്ട യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. ഇവിടെ നാലോ അഞ്ചോ ഡെഡ് ബോഡികൾ സൂക്ഷിക്കുന്നതിനുള്ളഫ്രീസർ സൗകര്യം ഉണ്ടെന്നും അതിൽ ഒട്ടുമിക്കതും പ്രോപ്പറായി വർക്ക് ചെയ്യുന്നില്ല എന്നുള്ള ആരോപണവും ഇപ്പോൾ ഇവിടെ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. ജോയൽ ജോർജ് മാത്യുവിന്റെ ബന്ധുക്കൾ ഇപ്പോൾ അഞ്ചൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിക്കും എന്നുള്ള കാര്യമാണിപ്പോൾ ബന്ധുക്കൾ നമ്മളോട് പങ്കു വെച്ചിട്ടുള്ളത്. ഈ വിവരമറിഞ്ഞ് അഞ്ജലിലെ പ്രവർത്തകർ അടക്കം നിരവധി ആളുകൾ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. മരണമടഞ്ഞ ജോയൽ ജോർജ് മാത്യുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ ഇപ്പോൾ നമ്മളോട് ഒപ്പം ചേരുകയാണ്.

Post a Comment

0 Comments