banner

വേനൽചൂടിന് ആശ്വാസമായി കൊട്ടാരക്കര നഗരസഭ

 കൊട്ടാരക്കര. വേനൽ ചൂട് അതി കഠിനമായതിനാൽ  കാൽനടയാത്രക്കാർക്ക് ആശ്വാസമായി കൊട്ടാരക്കര നഗരസഭയുടെ തണ്ണീർ പന്തൽ പദ്ധതി ഇതിന്റെ ഭാഗമായി നഗരസഭയിൽ എത്തുന്നവർക്കും കാൽനട യാത്രക്കാർക്കുമായി തണ്ണിമത്തൻ , മോരും വെള്ളം, ശുദ്ധജലം എന്നിവ വിതരണം ചെയ്യുന്നു രാവിലെ 11 മണിക്ക് നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ പാനീയങ്ങൾ വിതരണം ചെയ്തു ഡെപ്യൂട്ടി ചെയർപേഴ്സൺ എ ഷാജു , സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാരായ ഡി രാമകൃഷ്ണപിള്ള, ഷീല , കൗൺസിലർമാരായ കൃഷ്ണൻകുട്ടി നായർ, വി ഫിലിപ്പ്, കെ ജി അലക്സ് , കെ ജി റോയി , രാജേഷ്, പ്രസന്ന ശ്രീഭദ്ര  , പ്രസന്ന അനിൽ, തോമസ് പി മാത്യു, ഷീബ ജോ ജോ , ജിനി, ജയ്സി ജോൺ , മിനി എൽ , കുടുംബശ്രീ ചെയർപേഴ്സൺ ബിജി ഷാജി , എന്നിവർ ചടങ്ങിൽ പങ്കെടുത്തു കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് തണ്ണീർപ്പന്തൽ പദ്ധതി നടപ്പിലാക്കുന്നത്.

Post a Comment

0 Comments