banner

വിഷു ബമ്പറിന്റെ 12 കോടി അടിച്ചത് കൊല്ലം സ്വദേശി പൊന്നന് ആണ്. ലോട്ടറി വിൽപ്പനക്കാരൻ തന്നെയാണ്

ആദ്യമായിട്ടാണ് ഒരു ബമ്പർ ലോട്ടറി അർഹതപ്പെട്ട ആൾക്ക് തന്നെ അടിച്ചു എന്ന് തോന്നിയത്!
വിഷു ബമ്പറിന്റെ 12 കോടി അടിച്ചത് കൊല്ലം സ്വദേശി പൊന്നന് ആണ്. ലോട്ടറി വിൽപ്പനക്കാരൻ തന്നെയാണ് ഇദ്ദേഹം.
ഇതുവരെ ഉള്ള ലോട്ടറി വിജയികൾ എല്ലാവരും തന്നെ അത്യാവശ്യം സാമ്പത്തികം ഉള്ളവർ തന്നെയായിരുന്നു.
ശൂരനാട്: നാടുമുഴുവൻ നടന്ന് ലോട്ടറി വിറ്റ് അന്യർക്ക് ഭാഗ്യം നൽകിയ കുടുംബത്തെ ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു. ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ വിഷു ബമ്പർ ശൂരനാട് ആനയടി വയലിക്കോളനിയിൽ വിനോദ് ഭവനത്തിൽ പൊന്നന് (76). മണപ്പള്ളിയിലെ ലോട്ടറി ഏജൻസിയിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി വച്ചിരുന്ന ടിക്കറ്റാണ് ഈ വയോധികനെ കോടീശ്വരനാക്കിയത്.

പൊന്നന്റെ ഭാര്യ രാധാമണിയമ്മയും ഏക മകൻ വിനോദ് കുമാറും ലോട്ടറി വിൽപനക്കാരാണ്. മണപ്പള്ളിയിലെ ഏജൻസിയിൽ നിന്നും ടിക്കറ്റെടുത്ത് കാൽനടയായി വിൽക്കുന്നതാണ് വിനോദ് കുമാറിന്റെ രീതി. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ വാഹനങ്ങളിൽ സഞ്ചരിക്കാനാകില്ല. ഭാര്യ രാധാമണിയമ്മയും നേരത്തെ ലോട്ടറി കൊണ്ടുനടന്ന് വിറ്റിരുന്നെങ്കിലും, ഇപ്പോൾ നടക്കാൻ അസൗകര്യമുള്ളതിനാൽ ആനയടി വഞ്ചിമുക്കിൽ ഒരു ചെറിയ തട്ടുകട നടത്തി ഉപജീവനം കണ്ടെത്തുകയാണ്.

കുടുംബം മുഴുവൻ ലോട്ടറി കച്ചവടക്കാരാണെങ്കിലും ഇവരിലേക്ക് ഭാഗ്യം വന്ന വഴി അതല്ലെന്നതാണ് ഏറ്റവും വലിയ കൗതുകം. മകൻ വിനോദ് കുമാർ പളനി ദർശനത്തിന് പോയ ദിവസം, അച്ഛൻ പൊന്നൻ മണപ്പള്ളിയിലെ ഏജൻസിയിൽ എത്തി. ഏജന്റുമാർ മൊത്തമായി വാങ്ങുന്നതിന് പകരം, കടയുടെ മുന്നിൽ ചില്ലറ വില്പനക്ക് പ്രദർശിപ്പിച്ചിരുന്ന ഒരു ടിക്കറ്റെടുത്ത് വച്ചു. ആ ഒറ്റ ടിക്കറ്റിലൂടെയാണ് ഇപ്പോൾ 12 കോടിയുടെ മഹാഭാഗ്യം പൊന്നന്റെ കൈകളിലെത്തിയത്.

സമ്മാനത്തുകയുടെ നികുതിയും കമ്മീഷനും കിഴിച്ചുള്ള തുക പൊന്നന് ലഭിക്കും. ജീവിതത്തിന്റെ സായാഹ്നത്തിൽ അപ്രതീക്ഷിതമായി ലഭിച്ച ഈ മഹാഭാഗ്യം ഒട്ടും ധൂർത്തടിക്കാതെ, സമാധാനപരമായി ജീവിക്കാൻ വിനിയോഗിക്കാനാണ് പൊന്നന്റെയും കുടുംബത്തിന്റെയും തീരുമാനം.

Post a Comment

0 Comments