banner

വീണ വി എസ് കേരള റെയിൽവേ പോലീസിന്റെ ആദരവ്

തിരുവനന്തപുരം . കേരള റെയിൽവേ പോലീസ് സൂപ്രണ്ട് മുഹമ്മദ് നദീമുദ്ദീൻ ഐ പി എസിൽ നിന്ന്‌ അനുമോദനവും  പ്രശസ്തിപത്രവും കൈമാറുന്നു

കൊല്ലം: ട്രെയിനിൽ ആറുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടാനും കുട്ടിയെ രക്ഷിക്കാനും വഴിയൊരുക്കിയതിന്റെ സംതൃപ്തിയിൽ കൊട്ടാരക്കര കോട്ടാത്തല വിപിൻ ഭവനിൽ വി.എസ്.വീണ (34). അമ്മയ്ക്കൊപ്പം തിരുനൽവേലിക്ക് പോവുകയായി​രുന്നു വീണ. എൻജിന് തൊട്ടുപിന്നിലായുള്ള രണ്ടാമത്തെ ബോഗിയിൽ കൊട്ടാരക്കരയിൽ നിന്നാണ് ഇവർ കയറിയത്. മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഇരുന്ന സാനിഷ് സ്ഥലമൊരുക്കി ഇരിക്കാൻ പറഞ്ഞു. തെന്മല എത്തിയപ്പോൾ വീണ ചെറിയ മയക്കത്തിലായി. ഈ സമയത്ത് വീണയുടെ കാലിൽ സാനിഷ് അസ്വാഭാവികമായി തൊട്ടു. ആവർത്തിച്ചപ്പോൾ പ്രതികരിച്ചു. പിന്നീട് ഉറങ്ങിയില്ല. അത് കുട്ടിയുടെ രക്ഷയ്ക്ക് കാരണമായി.

ഇതിന് പിന്നാലെ ഒരുപാട് സംഘടനകൾ , കൊട്ടാരക്കര എംഎൽഎ കെ എൻ ബാലഗോപാൽ , കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ എന്നിവർ വീണയെ അനുമോദിക്കാൻ വീട്ടിലെത്തിയിരുന്നു. 
കെ എൻ ബാലഗോപാൽ അനുമോദനം നൽകുന്നു

 ഇതിനു പിന്നാലെയാണ് കേരള റെയിൽവേ പോലീസിന്റെ സന്ദേശം എത്തിയത് ഇന്ന് രാവിലെ തിരുവനന്തപുരം  കേരള റെയിൽവേ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് റെയിൽവേ സൂപ്രണ്ട് പ്രസക്തിപത്രം കൈമാറിയത് .
റിപ്പോർട്ട് :അജീഷ് കൃഷ്ണ കൊല്ലം

Post a Comment

0 Comments