വാളകം: വാളകം ഷൈൻ സ്റ്റുഡിയോ ഉടമ ഷൈൻ കഴിഞ്ഞ നാലു വർഷക്കാലമായി പുതിയ അധ്യായന വർഷ ആരംഭത്തിൽ കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്തു വരികയാണ് .
ഈവർഷം അണ്ടൂർ പേറയിൽ വെച്ച് നടന്ന ചടങ്ങിൽ പേറ സെൻറ് ജോർജ് മാർത്തോമ ചർച്ച് ഫാദർ റോജിൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
വാർഡ് മെമ്പർ ദീപ്തി, അലക്സ് മാമ്പുഴ, അണ്ടൂർ രാധാകൃഷ്ണൻ, പൊലിയ്ക്കോട് ഗോപകുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇരുപതോളം കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്തത്. വരും വർഷങ്ങളിൽ വിപുലമായ പരിപാടികളോട് കൂടിയാണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് ഷൈൻ ചടങ്ങിൽ പറഞ്ഞു.
0 Comments