banner

അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ചു; രണ്ട് യുവതികൾ പിടിയിൽ; ഒരാൾ ആശുപത്രിയിൽ

അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ചു; രണ്ട് യുവതികൾ പിടിയിൽ; ഒരാൾ ആശുപത്രിയിൽ
​അഞ്ചൽ: അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റ് കത്തിനശിച്ച സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് പിടിയിലായത്. ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വി.എസ്. വിവേകിന്റെ ബൈക്കാണ് ശനിയാഴ്ച അർധരാത്രിയോടെ അഗ്നിക്കിരയായത്.
​സംഭവം ഇങ്ങനെ
ശനിയാഴ്ച അർധരാത്രിയോടെയാണ് വിവേകിന്റെ വീടിന്റെ കാർ പോർച്ചിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബുള്ളറ്റ് കത്തുന്നതുകണ്ട് വിവേകും മാതാപിതാക്കളും പുറത്തേക്ക് ഓടിയെത്തി. എന്നാൽ, പ്രതികൾ വീടിന് പുറത്ത് കരിഓയിൽ ഒഴിച്ചിരുന്നതിനാൽ ഇവർ തെന്നിവീഴുകയും മൂന്നുപേർക്കും പരിക്കേൽക്കുകയും ചെയ്തു.
ആരതിയും വിവേകും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ബൈക്ക് കത്തിച്ചതിനൊപ്പം വിവേകിനെതിരെ ഭീഷണി കത്തും ലഭിച്ചിരുന്നു. 'മൂന്നുവർഷം കാത്തിരുന്നത് ഇതിനായിരുന്നു, ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ നീ' തുടങ്ങിയ പരാമർശങ്ങൾ കത്തിലുണ്ടായിരുന്നു. സംഭവത്തിൽ രാഷ്ട്രീയ പകയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചു..
​സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി
ആർച്ചൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

. അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം മുടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതികള്‍ ബൈക്ക് കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
 അതിനിടെ, പൊലീസ് കസ്റ്റഡിയിലായിരുന്ന ആരതിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Post a Comment

0 Comments