കൊട്ടാരക്കര :തലച്ചിറ യുവ സാരഥി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ കരുതൽ പദ്ധതി വൈഎസ് ജാലകം -2026ന് തുടക്കമായി. ചിരട്ടക്കോണം മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ ജ്യോതികുമാർ ചാമക്കാല എംഎൽഎ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട്ടിൽ നിന്നും ലഹരിയുടെ വിത്തുകൾ പിഴുതെറിയുന്നതിനു യുവസാരഥി ക്ലബ്ബ് വഹിക്കുന്ന പങ്കു വളരെ വലുതാണെന്നും, സമൂഹത്തിൽ അർഹരായ വിദ്യാർഥികളെ കണ്ടെത്തി അവരുടെ സ്കൂൾ കോളേജ് തലങ്ങളിൽ ആവശ്യമായ സഹായസഹകരങ്ങൾ നൽകുന്നതിൽ യുവസാരഥി ക്ലബ്ബ് ഒരു വലിയ മാതൃകയാണ് ഈ ക്ലബ്ബിന്റെ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത എടുത്തു പറയേണ്ടതാണെന്നും ഇതിനു നേതൃത്വം നൽകുന്ന ക്ലബ്ബ് ചുമതക്കാരെ അനുമോദിക്കുകയും ചെയ്തു. ഇതുപോലുള്ള ക്ലബ്ബുകൾ കൂടുതൽ ഉയർന്നു വരേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അതിനു ഈ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജ്യോതികുമാർ ചാമക്കാല എം എൽ എ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി 6 പഞ്ചായത്തുകളിലെ 25 സ്കൂളുകളിൽ നിന്നുള്ള 101 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ സ്കൂൾ കിറ്റ് വിതരണം ചെയ്തു.
പ്രസിഡൻ്റ് സജി തോമസ് അധ്യക്ഷത വഹിച്ചു.
യുവ പ്രതിഭ പുരസ്കാര സമർപ്പണം ജില്ലാ പഞ്ചായത്ത് അംഗം സൂസൻ തങ്കച്ചനും മുഖ്യപ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി തോമസും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജി നാസർ, വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ.രാജുക്കുട്ടി, അധ്യാപക അവാർഡ് ജേതാവ് പി.എ.സജിമോൻ, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ രാശിക എസ് കൃഷ്ണൻ, ക്ലബ് വർക്കിംഗ് പ്രസിഡന്റ് പി. സുരേന്ദ്രൻ, ക്ലബ്ബ് ജനറൽ സെക്രട്ടറി അനു സാം ഭാരവാഹികളായ സുരേഷ് കുമാർ, റെജിമോൻ റ്റി, ബിനു ജി കടയിൽ, മിലൻ റ്റി സജി മെൽവിൻ ലിനു സുബി , അപർണ ആർ നായർ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള യുവപ്രതിഭ പുരസ്‌കാരം, വിവിധ സ്കൂളുകളിൽ നിന്നും പങ്കെടുത്ത വിദ്യാർഥികളുടെ കലാസംഗമം, മജീഷ്യൻ സണ്ണി കീരിത്തോട് അവതരിപ്പിച്ച മാജിക് ഷോ, ഗന്ധർവ സംഗീതം വിജയികളുടെ സംഗീതാസായാന്ഹം, എന്നിവയും നടന്നു. തുടർച്ചയായി 15-ാമത് വർഷമാണ് യുവ സാരഥി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈഎസ് ജാലകം എന്ന പേരിൽ വിദ്യാഭ്യാസ കരുതൽ പദ്ധതി നടപ്പാക്കുന്നത്.
photo
തലച്ചിറ യുവ സാരഥി ക്ലബ്ബിൻ്റെ വിദ്യാഭ്യാസ കരുതൽ പദ്ധതി വൈഎസ് ജാലകം -2026 ജ്യോതികുമാർ ചാമക്കാല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
0 Comments