banner

കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിൽ വിവിധ തെരുവ് നായകൾ നിരവധിപേരെ കടിച്ചു

കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയവർക്കും കൊട്ടാരക്കരയിൽ കെഎസ്ആർടിസി  ഡ്രൈവർക്കും അഭിഭാഷകനും അടക്കം  11പേരെ തെരുവുനായകടിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരം, കെഎസ്ആർടിസി സ്റ്റാൻഡ്, 
തൃക്കണ്ണമംഗൽ, നെല്ലിക്കുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ്  കടിച്ചത്.

വിവിധ ഇടങ്ങളിൽ വെച്ച് പല നായ്ക്കളാണ് ഇവരെ കടിച്ചത്.

ksrtc സ്ഥാൻഡിൽ വെച്ച് ഡ്രൈവർ സുനിൽ കുമാറിനെയും 
കോടതിക്ക്‌ സമീപം വെച്ച് അഭിഭാഷകൻ സുധീഷിനെയും കടിച്ചു

കടിയേറ്റവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും  ചികിത്സ തേടി.

തെരുവുനായയുടെ ശല്യം രൂക്ഷമായതോടുകൂടി കൊട്ടാരക്കര ടൗണിലും സമീപപ്രദേശങ്ങളിലും സഞ്ചരിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് നിരവധി പേരുടെ ആരോപണം. അധികൃതരുടെ ഭാഗത്തുനിന്നും  അടിയന്തര നടപടി ഉണ്ടാകണമെന്ന് ജനങ്ങളുടെ ആവശ്യം. 

Post a Comment

0 Comments