banner

കെഎസ്ആർടിസി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം വന്ന വനിതാ യാത്രകാരിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു .

കൊല്ലം: തിരക്കേറിയ യാത്രയ്ക്കിടയിലും ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ച കെഎസ്ആർടിസിലെ മുഴുവൻ യാത്രക്കാർക്കും അതിലെ ജീവനക്കാർക്കും  ആദ്യമേ അഭിനന്ദനങ്ങൾ.പത്തനാപുരം ഡിപ്പോയിലെ കെഎസ്ആർടിസി ബസ്സ് പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ അഞ്ചൽ കരവാളൂർ എത്തിയപ്പോൾ  ബസ്സിൽ സഞ്ചരിച്ചിരുന്ന സ്ത്രീയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ബസ്സിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും ചേർന്ന് അഞ്ചലിലെ സ്വകാര്യ ആസ്പത്രിയിൽ ഉടനടി അതിവേഗം എത്തിച്ചു. ഡ്രൈവർ ജയകൃഷ്ണൻ, കണ്ടക്ടർ നാസർ എന്നിവരാണ് ബസ്സിലെ ജീവനക്കാർ. ആശുപത്രിയിൽ എത്തിച്ച സ്ത്രീയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡ്രൈവറും കണ്ടക്ടറും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു . പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്കാണ്മാണ് ടിക്കറ്റ് എടുത്ത് യാത്ര നടത്തിയത്.

Post a Comment

0 Comments