മലപ്പുറം: കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിൽ കിണറുപടിക്ക് സമീപം ബുധനാഴ്ച രാവിലെ 8.35-നാണ് സംഭവം നടന്നത്. സ്വകാര്യ ബസ് ഡ്രൈവറാണ് മെയിൻ റോഡിലൂടെ മുട്ടിലിഴഞ്ഞ് നടക്കുന്ന കുഞ്ഞിനെ കണ്ടത് . ഡ്രൈവർ കുഞ്ഞിന് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻതന്നെ ശക്തമായി ഹോൺ മുഴക്കി എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
തുടർന്ന് ബസിൽ നിന്ന് ഇറങ്ങി ഓടിച്ചെന്ന് കുഞ്ഞിനെ സുരക്ഷിതമായി എടുത്തുമാറ്റുന്നതും വീഡിയോയിൽ കാണാം.ഡ്രൈവറുടെ ജാഗ്രതയും മനുഷ്യത്വപരമായ ഇടപെടലും മൂലമാണ് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷപ്പെട്ടതെ. അവസരോചിതമായി പ്രവർത്തിച്ച ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട്
0 Comments