തിരുവനന്തപുരം വള്ളക്കടവ് സ്വദേശി 57 വയസ്സുള്ള ഷേക്ക് മുഹമ്മദ് ആണ് മരണപ്പെട്ടത്
ഇന്ന് രാവിലെ 9 മണിയോടുകൂടി എംസി റോഡ് മുട്ടമ്പലം ജംഗ്ഷനിൽ ആയിരുന്നു അപകടം നടന്നത്.
കൊല്ലത്ത് നിന്നും കൊട്ടാരക്കര വഴി പമ്പയിലേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ തട്ടി തിരുവനന്തപുരം സ്വദേശി മുഹമ്മദിനെ അപകടം സംഭവിക്കുകയായിരുന്നു.
ഏറെ പ്രതീക്ഷകളുടെ തിരുവനന്തപുരം വള്ളക്കടവിൽ നിന്നും അടൂർ ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ്.
എന്നാൽ പാതിവഴിയിൽ ജീവൻ നഷ്ടമാകുന്ന ദുഃഖകരമായ വാർത്തയാണ് ഉണ്ടായത് കൊട്ടാരക്കരയെ സംബന്ധിച്ചിടത്തോളം അടുത്ത ദിവസങ്ങളിലായി വലിയ അപകടങ്ങളാണ് ഉണ്ടായത് നീലേശ്വരത്ത് ടിപ്പർ ലോറി മറിഞ്ഞ് അപകടത്തിൽ സ്കൂളിലേക്ക് പോകുവാൻ ബസ് കാത്തുനിന്ന് വിദ്യാർത്ഥി ഉൾപ്പടെ മൂന്നു മരണം സംഭവിച്ചത് .അതിൻറെ ഞെടുക്കം മാറാതെ പട്ടാഴിയിൽ 30 വയസ്സുകാരൻ അമ്മയോടൊപ്പം സഞ്ചരിച്ച ഇരുചക്രവാഹനം ടിപ്പറിനടിയിൽപ്പെട്ട് മരണം സംഭവിച്ചത്. കൂടാതെ എംസി റോഡിൽ ചെറുതും വലുതുമായ അപകടങ്ങളാണ് നിരന്തരം ഉണ്ടാകുന്നത് ഡ്രൈവിങ്ങിലെ അശ്രദ്ധയും ഗതാഗതം സംവിധാനത്തിലെ പോരായ്മയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ
0 Comments