കൊല്ലം അഞ്ചൽ:യാത്രാ സൗജന്യം പ്രഖ്യാപിച്ച ഇന്നു തന്നെ :ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോണിന് നേരിൽ കണ്ടു കോവിഡ് കാലത്ത് അറയ്‌ക്കൽ ഡിവിഷൻ പരിധിയിൽ നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നൽകി.
അസുരമംഗലം വാർഡ് മെമ്പറും, ഇടമുളയ്‌ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ലിജു ആലുവിള, കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് സി. മോഹനൻപിള്ള, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വി എസ് റാണ, കെ ജെ വിഷ്ണു. എന്നിവർ ചേർന്ന് നിവേദനം നൽകി.
സംസ്ഥാനത്തു കോവിഡ് കാലത്തു നിർത്തലാക്കിയ എല്ലാ സർവീസുകളെകുറിച്ചും പരിശോധിക്കുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments