കൊട്ടാരക്കര. കൊല്ലം - ചെങ്കോട്ട ബ്രോഡ് ഗേജ് പാതയിൽ പഴനി വഴി പോത്തന്നൂരെക്ക് ആരംഭിച്ച പ്രതിവാര ട്രെയിന് കൊട്ടാരക്കരയിൽ ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റി, കൊട്ടാരക്കര മണ്ഡലം കമ്മിറ്റി യുവമോർച്ച ജില്ലാ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലോക്കോ പൈലറ്റ് മാരെ മാലായിട്ടും മധുരം നൽകിയുമാണ് സ്വീകരിച്ചത്.ബിജെപി
മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജനറൽ സെക്രട്ടറിമാരായ ബി.സുജിത്ത്, പ്രസാദ് പള്ളിക്കൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വക്കേറ്റ് ചന്ദ്രമോഹൻ, എം.വിജയൻ, എൻ ബി രാജഗോപാൽ, ഹരി മൈലംകുളം,ജില്ലാ ട്രഷറർ അരുൺ കാടാംകുളം, യുവമോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് അനന്തു പ്ലാക്കോട്, അനന്തകൃഷ്ണൻ, ഗൗരി , കർഷമോർച്ച ജില്ലാ പ്രസിഡണ്ട് റജിമോൻ, മണ്ഡലം ട്രഷറർ രാജേഷ് ബാബു,നഗരസഭ കൗൺസിലർമാരായ പ്രസന്ന ശ്രീഭദ്ര, മിനി പ്രസന്ന അനിൽ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സബിത സതീഷ് മഹിളാമോർച്ച ജില്ലാ ട്രഷറർ ബിന്ദു അജി, ടൗൺ ഏരിയ പ്രസിഡന്റ് സൂസമ്മ, ഷാജഹാൻ, ജഗദമ്മ എന്നിവർ പങ്കെടുത്തു.
0 Comments