കൊല്ലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നൂറനാട് ITBP 27-ാം ബറ്റാലിയൻ്റെ നേതൃത്വത്തിൽ യോഗയുടെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കാട്ടിൽമേക്കതിൽ ക്ഷേത്ര ട്രസ്റ്റിന്റെ സഹകരണത്തോടെ വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു.
27-ാം ബറ്റാലിയൻ കമാൻഡന്റ് ശ്രീ. ബുദ്ധി പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ഡെപ്യൂട്ടി കമാൻഡന്റ് മനോജ് പി., ലിയോ മാത്യു കുര്യൻ ,അസിസ്റ്റന്റ് കമാൻഡൻറ് റോഷൻ കുമാർ എന്നിവർ യോഗ ദിന പരിപാടികൾക്ക് നേതൃത്വം നൽകി.
2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി "യോഗയിലൂടെ ഒരു നല്ല വാർദ്ധക്യം" എന്ന സന്ദേശമാണ് ITBP പൊതുജനങ്ങൾക്കായി മുന്നോട്ടുവച്ചത്. യോഗയുടെ പ്രാധാന്യം, ആരോഗ്യഗുണങ്ങൾ, ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
യോഗാഭ്യാസ പരിപാടികളിൽ ITBP-യിലെ 101-ഓളം സൈനികരും, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോയ് പി., സെക്രട്ടറി പി. സജി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.ജി. നടരാജൻ, ജോയിന്റ് സെക്രട്ടറി ദിനേശ് എസ്., ഖജാൻജി ആർ. സത്യനേശൻ എന്നിവരുൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും പ്രദേശവാസികളും പങ്കാളികളായി.
0 Comments