പുനലൂർ വട്ടപ്പട സ്വദേശിനിയായ പവിത്ര എസ്. രാജേഷ് (18) എന്ന പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്തെ
സംഭവം നടന്നത്. 2025 ജൂൺ 18-ന് പുലർച്ചെ പവിത്രയുടെ വീടിനു സമീപത്തെ യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ തെന്മലക്ക് സമീപം ഉറുകുന്നിൽ വച്ച് പുലർച്ചെ നാലുമണിയോടെ
അപകടമുണ്ടാകുകയും, ഗുരുതരമായി പരിക്കേറ്റ പവിത്ര പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ജൂൺ 25-ന് മരണപ്പെടുകയുമായിരുന്നു.
എന്നാൽ ഇത് സ്വാഭാവികമായ ഒരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് നിലവിൽ പെൺകുട്ടിയുടെ അമ്മ സുലേഖ ആരോപിക്കുന്നത്.
അപകടം നടക്കുന്നതിന് തലേദിവസം രാത്രിയിൽ 7മണിയോടുകൂടി ബന്ധുവിന്റെ വീട്ടിലാണെന്ന് പറഞ്ഞാണ് പവിത്ര വീട്ടിൽ നിന്നും പോയതെന്നും, എന്നാൽ രാത്രിയിൽ പെൺകുട്ടിയെ പുറത്തു കൊണ്ടുപോയതിന് പിന്നിൽ മറ്റുള്ളവരുടെ ഇടപെടലുകൾ ഉണ്ടെന്നുമാണ് കുടുംബം പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടെയുള്ള തെളിവുകൾ അമ്മ സുലേഖയുടെ പക്കലുണ്ടെന്ന് കുടുംബം അവകാശപ്പെടുന്നു.
തെന്മല പോലീസിന്റെയും പുനലൂർ പോലീസിന്റെയും അന്വേഷണം തൃപ്തികരമല്ലെന്നും, പരാതികൾ നൽകിയപ്പോൾ പോലീസ് അത് പുച്ഛിച്ചു തള്ളിയതായും അമ്മ ആരോപിക്കുന്നു
നീതി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും, ആഭ്യന്തര വകുപ്പിനും പരാതി നൽകുകയും കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
0 Comments