തമിഴനാട് വെള്ളൂർ സ്വദേശിനി ശരണ്യ രാധാകൃഷ്ണൻ (34)
ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം.
തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പമാണ് ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ആലപ്പുഴയിൽ ഹൗസ്‌ബോട്ട് സവാരിക്കായി എത്തിയത്.
പുന്നമടയിലെ ഒരു സ്പായിലെ ജീവനക്കാരികളാണ് യുവതികൾ.
സ്പായിലെത്തിയ യുവാക്കൾക്കൊപ്പം ഹൗസ്ബോട്ടിൽ സഞ്ചരിക്കാനെത്തിയതായിരുന്നു ഇരുവരും. എക്പ്ലോര്‍ ഇന്‍ കേരള എന്ന് പേരുളള ഹൗസ്ബോട്ടില്‍ ശരണ്യയും യുവാക്കളും ഒന്നിച്ച് സംസാരിച്ച് നില്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.
കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്‌ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നുവെന്നാണ് യുവാക്കൾ മൊഴി നൽകിയതെന്നു അറിയുന്നു. അതെ സമയം സംഭവത്തിൽ ദുരൂഹത ഉള്ളതായി ആരോപണം ഉയർന്നിട്ടുണ്ട്.
തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്.
അസ്വഭാവിക മരണത്തിന് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ള അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്.
0 Comments