banner

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട ബഷീറിന്റെ കുടുംബത്തിന് ആദ്യഘട്ടമായി 5 ലക്ഷം രൂപ കൈമാറി.

കൊല്ലം: കുളത്തൂപ്പുഴ  അയ്യൻപിള്ള വളവിന് സമീപം കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട ബഷീറിന്റെ കുടുംബത്തിന് ആദ്യഘട്ടമായി 5 ലക്ഷം രൂപ കൈമാറി.
ആദ്യം കുടുംബത്തിന് 2 ലക്ഷം അടിയന്തര ധനസഹായം നൽകാനായിരുന്നു തീരുമാനം. എന്നാൽ എം.എൽ.എയുടെ ശക്തമായ ഇടപെടലിനെ തുടർന്ന്  സിസിഎഫ് ആർ കമലഹാർ രാജഗോപാലിനെ വിളിച്ചു വരുത്തുകയും തുക 5  ലക്ഷമായി വർദ്ധിപ്പിച്ച് കുടുംബത്തിന് കൈമാറുകയായിരുന്നു.

പുലർച്ചെ കുളത്തൂപ്പുഴയിലേക്ക് പോകുന്നതിനിടെയാണ് ബഷീറിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷസാധ്യതയും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും ഉയർന്ന സാഹചര്യത്തിൽ  എം.എൽ.എ. സി. അജയപ്രസാദ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുമായി ചർച്ചയുടെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ ശാന്തമാക്കി.
കൂടാതെ, നിയമാനുസൃതമായി ലഭിക്കേണ്ട മറ്റ് നഷ്ടപരിഹാരങ്ങളും നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിതരണം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. മൃതദേഹസംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും വേഗത്തിൽ പൂർത്തിയാക്കാനും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
 വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വത പരിഹാരങ്ങളും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ നടപടികളും അടിയന്തരമായി നടപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദ്ദേശം നൽകി. മുൻ MLA .P.S സുപാൽ സംഭവ സ്ഥലത്ത് എത്തിജനങ്ങളുമായി സംസാരിച്ച് സംഘർഷത്തിന് അയവ് വരുത്തുകയായിരുന്നു.

Post a Comment

0 Comments