വായനപക്ഷാചരണ പരിപാടികളുടെ കൊട്ടാരക്കര താലൂക്ക്തല സമാപനം വെട്ടിക്കവല ദേശസേവാ സമിതി വായനശാലയുടേയും വെട്ടിക്കവല ഗവ.മോഡൽ ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ വെട്ടിക്കവല ഗവ.മോഡൽഹൈസ്ക്കൂൾ മെയിൻ ഹാളിൽ സംഘടിപ്പിച്ചു. കൊട്ടാരക്കര താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഏ.എസ്.ഷാജി അദ്ധ്യക്ഷതവഹിച്ചു. വെട്ടിക്കവല അദ്വൈതം ഡാൻസ് അക്കാദമി പരിശീലിപ്പിച്ച വെട്ടിക്കവല ഗവ.മോഡൽ ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനികൾ സ്വാഗത നൃത്തം അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ.എം. ബാലചന്ദ്രൻ വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് നടന്ന വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ സമാപന സമ്മേളനംഉത്ഘാടനം ചെയ്തു.
മാതൃഭൂമി കൊട്ടാരക്കര താലൂക്ക് കറസ്പോണ്ടന്റ് പി. അഭിലാഷ് ഐ.വി. ദാസ് അനുസ്മരണം നടത്തി. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.എസ്.ഗോപകുമാർ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി ഉത്ഘാടനം ചെയ്തു. വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് വെട്ടിക്കവല ഗവ.മോഡൽ ഹൈസ്ക്കൂളിൽ വായന ശാലയുമായി സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മിസ്‌ട്ര സ് A. J. ബുഷ്റവിശദീകരിച്ചു. വെട്ടിക്കവല ഗവ.മോ മോഡൽ HSS പി.റ്റി.എ. പ്രസിഡണ്ട് എസ്.ഗിരീഷ് കുമാർ,പ്രശസ്ത ചിത്രകലാകാരൻ ജയപ്രകാശ് പഴയിടം എന്നിവർആശംസാ പ്രസംഗം നടത്തി.വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് വെട്ടിക്കവല ദേശസേവാ സമിതി വായനശാല വെട്ടിക്കവല ഗവ.മോഡൽഹൈസ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് വെട്ടിക്കവലവാർഡ് മെമ്പർ സി.എസ്.സുജിത്,വെട്ടിക്കവല പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ അഡ്വ.ഷൈൻപ്രഭ, വെട്ടിക്കവല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ചന്ദ്ര പ്രകാശ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വെട്ടിക്കവല ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ NSS കോ-ഓർഡിനേറ്റർ സന്തോഷ് കുമാർ സാർ, ലൈബ്രറിയൻമാരായ സരസ്വതി.G,അരുണിമ.ജെ.കൃഷ്ണൻ,സ്നേഹ ചന്ദ്രൻ, വായനശാല നിർവ്വാഹക സമിതിയംഗങ്ങളായ അജിത്. വി.എസ്, വേണുഗോപാൽ.ആർ, ചിത്രകലാകാരനായ ബിജു കൃഷ്ണൻ നിറക്കൂട്ട്, വെട്ടിക്കവല പഞ്ചായത്തിലെ അംഗ ഗ്രന്ഥശാലകളുടെ ഭാരവാഹികൾ, ലൈബ്രേറിയൻ മാർഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വെട്ടിക്കവല ദേശസേവാസമിതി വായനശാലയുടെ പ്രസിഡണ്ട് എം.ശ്രീകുമാർ കൃതഞ്ജത രേഖപ്പെടുത്തി.
0 Comments