banner

അടൂരിൽ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതി വീട്ടിൽ മരിച്ച നിലയിൽ ഒപ്പം ഉള്ള ആൺ സുഹൃത്ത് പോലീസ് പിടികൂടി

പത്തനംതിട്ടയിൽ ഭർത്താവുമായി അകന്നു കഴിഞ്ഞാ  യുവതി വീടിനുള്ളിൽ മ**രിച്ച നിലയിൽ; ഒപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
അടൂര്‍ കോട്ടമുകള്‍ സ്വദേശിനി ഷെഹന (31) ആണ് മരിച്ചത്. കോവണിപ്പടിയില്‍ ഷാളില്‍ തൂ*ങ്ങി+മ-രി/ച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തില്‍ ഏഴംകുളം സ്വദേശിയായ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി. സംഭവ സമയത്ത് ആണ്‍ സുഹൃത്ത് വീട്ടില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഷെഹനയുടെ വീട്ടില്‍ നിന്നും ബഹളം കേട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ അടൂര്‍ നഗരസഭ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. പിന്നാലെ സംഭവ സ്ഥലത്തെത്തിയ കൗണ്‍സിലര്‍ വീടിനുള്ളിലുണ്ടായിരുന്ന ആണ്‍ സുഹൃത്തിനോട് കതക് തുറക്കാന്‍ ആവശ്യപ്പെടുകയും വീടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍തന്നെ അടൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ശരീരത്തില്‍ രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments