കൊല്ലം:വെട്ടിക്കവല എൻഎസ്എസ് കരയോഗം ഹാൾ ബാലവേദി കുട്ടികളുടെ കലാപരിപാടികളോടു കൂടിയാണ് പ്രതിഭാ സായാഹ്നം ആരംഭിച്ചത് .
വായനശാലയുടെ കലാ വിഭാഗം പ്രവർത്തകനായ വേണുഗോപാൽ ,സൂര്യ എന്നിവർ ചേർന്നു അവതരിപ്പിച്ച സംഗീത പരിപാടി ,പച്ചൂർ സമദർശിനി കൈക്കൊട്ടി കളി സംഘത്തിൻ്റെ കൈകൊട്ടികളി ,
വെട്ടിക്കവല അദ്വൈതം ഡാൻസ് അക്കാഡമി ഡയറക്ടർ നാട്യശ്രീ പ്രജിലാ അനിലും സംഘവും അവതരിപ്പിച്ച സ്വാഗത നൃത്തത്തോട് കൂടി സമ്മേളന പരിപാടികൾ ആരംഭിച്ചു .
വായനശാലാ പ്രസിസന്റ് എം.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗവും വായനശാല സെക്രട്ടറിയുമായ അഡ്വ.എം. ബാലചന്ദ്രൻ സ്വാഗതം ആശംസിച്ചു.
മുൻ കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രതിഭാ സായാഹ്നം ഉത്ഘാടനം ചെയ്തു .
വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും കലാ-സാംസ്കാരിക-സാഹിത്യ മേഖലകളിൽ ബഹുമതികൾ കരസ്ഥമാക്കിയപ്രതിഭകളേയും ചടങ്ങിൽ അനുമോദിച്ചു.
കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഏ.എസ്.ഷാജി ആശംസകൾ നേർന്നു. വെട്ടിക്കവല ഗ്രാമപ്പഞ്ചായത്ത് പ്രസിസന്റ് അജി അനിമോൻ, വൈസ് പ്രസിഡന്റ് അമൽ ബാബു, വെട്ടിക്കവല പഞ്ചായത്ത്നേതൃസമിതി കൺവീനർ അഡ്വ.ഷൈൻപ്രഭ, വെട്ടിക്കവല വാർഡ് മെമ്പർ C.S. സുജിത്, സുപ്രസിദ്ധ നാദസ്വര വിദ്യാൻവെട്ടിക്കവല കെ.എൻ.ശശികുമാർ, പ്രശസ്ത സിനിമാ, സീരിയൽ, കോമഡി ഷോ താരം സതീഷ് വെട്ടിക്കവല , പ്രശസ്ത ചിത്രകലാകാരൻമാരായ വി.എസ്.സജികുമാർ, ജയപ്രകാശ് പഴയിടം, കഥാകൃത്ത് എ.കെ.ശശി, നോവലിസ്റ്റ് ദീപാറാണി, കവയിത്രി ആശാറാണി, പ്രശസ്ത സംഗീതപ്രതിഭ ജോസ്.റ്റി. ദാസ്, ഡോക്ടർ ജയലക്ഷ്മി, വെട്ടിക്കവല സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ചന്ദ്ര പ്രകാശ്, വായനശാല നിർവ്വാഹകസമിതിയംഗങ്ങളായ അനീഷ് കൃഷ്ണൻ, അജിത്. V.S,വേണുഗോപാൽ. R., എൻ.രാധാകൃഷ്ണ പിള്ള,ബിജു. റ്റി.ആർ, അനിൽകുമാർ, രാജി എന്നിവർ പങ്കെടുത്തു. ലൈബ്രറിയൻമാരായ G. സരസ്വതി, അരുണിമ.ജെ.കൃഷ്ണൻ, സ്നേഹാചന്ദ്രൻ, അക്ഷര സേനാ ഗംങ്ങളായ അരുൺ കുമാർ.റ്റി.ഏ, ആർ. മോഹനൻപിള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രതിഭാ സായാഹ്ന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും പച്ചൂർ വാർഡ് മെമ്പറുമായ എസ്.ഗിരീഷ് കുമാർ കൃതഞ്ജത രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക് ട്വൻ്റി വിഷൻ ന്യൂസ്.
0 Comments