വിനോദസഞ്ചാര മേഖലയായ വാഗമണ്ണിലെ അണിതികൃത കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചു.
ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ വരാട്ടുമേട്ടിൽ വ്യക്തി കൈയേറിയ 10 ഏക്കർ സ്ഥലം റവന്യൂസംഘം തിരിച്ചുപിടിച്ചു. ഭൂമിയിൽ അനധികൃതമായി നിർമിച്ച ഹോംസ്റ്റേ കെട്ടിടവും ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി.പീരുമേട് തഹസിൽദാർ ജോജോ വി. സെബാസ്റ്റ്യൻ, എൽ.എ. തഹസിൽദാർ ആർ. ഹരീന്ദ്രനാഥ്, വാഗമൺ വില്ലേജ് ഓഫീസർ പി.ബി. ഗോപികൃഷ്ണൻ, ഏലപ്പാറ വില്ലേജ് ഓഫീസർ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നടപടിക്രമങ്ങൾ.
0 Comments