banner

കൃഷിയിടങ്ങളിൽ പന്നിശല്യം രൂക്ഷം കർഷകർ കഷ്ടത്തിലായി.

വാളകം: വാളകം ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ ഇടയം ഉന്നതിക്ക് സമീപം  പാണൂർകോണത്തെ വിവിധ കർഷകരുടെ പുരയിടങ്ങളിൽ കൃഷി ചെയ്ത  വിളവുകൾ കാട്ടുപന്നിയുടെ ശല്യം മൂലം നശിച്ചു 
ഓണത്തിനായി  വിളവുകൾ എടുക്കുന്നതിന് ഒരുക്കിയ ചേന, മരച്ചീനി, മറ്റ് കാർഷിക ഉത്പന്നങ്ങൾ കാട്ടുപന്നി കുത്തി മറിയുകയായിരുന്നു.
കാട്ടുപന്നിയുടെ രക്ഷക്കായി വേലിയിൽ വസ്ത്രങ്ങൾ വലിച്ചുകെട്ടിയും കയറുകൾ പാകിയുമാണ്  സുരക്ഷ ഒരുക്കിയിരുന്നത്.
രാത്രികാലങ്ങളിൽ പട്ടികളുടെ  കുരച്ചിൽ കേൾക്കുമ്പോൾ ഇറങ്ങി നോക്കുമ്പോഴാണ് കൂട്ടത്തോടെ പന്നികളെ കാണുന്നത്. 
കടം വാങ്ങിയ പണംകൊണ്ട് കർഷകർ കുട്ടികൾ ഒരുക്കിയതെന്ന് പറയപ്പെടുന്നു.
ഇതിന് അടിയന്തരമായി പഞ്ചായത്തിൻ്റെയും  അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരം നടപടി ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

Post a Comment

0 Comments