banner

കുളത്തൂപ്പുഴ: മലയോരഹൈവേയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്ക്. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി ബാലമുരുകനാണ് പരിക്കേറ്റത്.

കൊല്ലം: കുളത്തൂപ്പുഴ മലയോര ഹൈവേ മടത്തറ- കുളത്തുപ്പുഴ പാതയിൽ ഡാലി വലിയ വളവിലായിരുന്നു അപകടം.  തമിഴ് നാട് പോണ്ടിച്ചേരിയിൽ നിന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറി വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് പാതയോരത്തേക്ക് മറിയുകയായിരുന്നു. വെളളിയാഴ്ച രാവിലെ 10.30 ഓടെയാരുന്നു അപകടം. പരിക്കേറ്റ ആളിനെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി വിട്ടയച്ചു. ക്രയിന്‍റെ സഹായത്തോടെ പാതയില്‍ നിന്നും വാഹനം ഉയര്‍ത്തി മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. പാതയില്‍. ഒട്ടേറെ വളവുകളുളള പാതയില്‍ മലയോര ഹൈവേയിടെ നിര്‍മ്മാണ കാലത്ത് സുരക്ഷാമുന്നറിയിപ്പ് ബോര്‍ഡുകളോ വേഗതാ നിയന്ത്രണ സൂചകങ്ങളോ സ്ഥാപിക്കാത്തണ് അടിക്കടി പാതയില്‍ അപകടത്തിന് ഇടയാക്കുന്നതെന്നാണ് നാട്ടുാകര്‍ രപറുന്നത്.  ഇത്രയേറെ അപകടങ്ങള്‍ നടന്നിട്ടും റോഡ് സുരക്ഷാവിഭാഗമോ ഹൈവേ അധികൃതരോ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കുകയോ മുന്‍കരുതല്‍ തടപടിസ്വാകരിക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം

Post a Comment

0 Comments