banner

ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അഞ്ചൽ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

അഞ്ചൽ പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അഞ്ചൽ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.കാട്ടുപന്നി,തെരുവുനായ ശല്യത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മാർച്ച്‌.അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് പടിക്കൽ സമാപിച്ചതിനെത്തുടർന്ന് നടന്ന പ്രതിഷേധ യോഗം  ബിജെപി അഞ്ചൽ മണ്ഡലം പ്രസിഡന്റ് ഗിരീഷ് അമ്പാടി ഉദ്ഘാടനം ചെയ്തു.അന്നേ ദിവസം നടന്ന ഗ്രാമപഞ്ചായത്ത്‌ യോഗത്തിൽ ബിജെപി അംഗങ്ങൾ പന്നിയുടെയും നായയുടെയും ചിത്രമുയർത്തി പ്രതിക്ഷേധിച്ചു.ബിജെപി പഞ്ചായത്ത്‌ പാർട്ടി നേതാവ് എസ്.ഉമേഷ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ബി.ബബുൽദേവ്,വി.ആനന്ദി,പി.എസ്.ജയന്തി,വി.എസ്.മായ,വിനീതകൃഷ്ണകുമാർ,ബിജെപി സ്റ്റേറ്റ് കൌൺസിൽ മെമ്പർ സുമൻ ശ്രീനിവാസൻ,ജില്ലാ സെക്രട്ടറി ശ്രീന ഉദയൻ,ജില്ലാ കമ്മിറ്റി അംഗം എൻ.അജിത് കുമാർ,മണ്ഡലം ജനറൽസെക്രട്ടറി വയക്കൽ വിജയൻ കമ്മിറ്റി അംഗങ്ങളായ ജി.കൃഷ്ണകുമാർ,എസ്.സുധീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments