banner

കൊട്ടാരക്കരയിലെ എം വി ഡി, ആർ റ്റി ഒ ഓഫീസുകൾ കേന്ദ്രീകരിച്ചു വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണം : യുവമോർച്ച

കൊട്ടാരക്കര : മണ്ണ് മാഫിയക് വിടുപണി ചെയ്യുന്ന എം വി ടി, ആർ റ്റി ഒ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കൊല്ലം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് അഡ്വ അനന്ദു പ്ലാക്കോടിന്റെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലേക് മാർച്ച്‌ നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ഉദ്ഘാടനം പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എം വി ടി, ആർ റ്റി ഒ, എൻഫോഴ്സ്‌മെന്റ് ഓഫീസുകൾ കേന്ദ്രീകരിച്ചു വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണം എന്നും, കൈക്കൂലിയും, മാസപ്പടിയും കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും യുവമോർച്ച കൊല്ലം ഈസ്റ്റ്‌ ജില്ലാ സമിതി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ആലഞ്ചേരി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ല പ്രഭാരി റ്റി ആർ അജിത് എന്നിവർ സംസാരിച്ചു.രാഹുൽ മണികണ്ഡേശ്വരം, രാഹുൽ കുന്നത്തൂർ, അനന്തൻ കടക്കൽ, ഗൗരി പ്രദീപ്‌, എഴുകോൺ അനന്തൻ, കൈലാസ് ഡി എസ്, ഹരികൃഷ്ണൻ ചിതറ, ആദിത്യൻ ശാസ്താംകോട്ട എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പോലീസുമായി ഉണ്ടായ ഉന്തിനും തള്ളിനുമിടയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ അനന്ദു പ്ലാക്കോട്, ജനറൽ സെക്രട്ടറി രാഹുൽ മണികണ്ഡേശ്വരം, നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് എഴുകോൺ അനന്തൻ എന്നിവർക്ക് പരിക്കെറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

0 Comments