കൊട്ടാരക്കര: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ കമ്പംകോട് വാർഡിൽ മുട്ടുകോണത്ത് പുതിയതായി വരാൻ പോകുന്ന 'ട്രാവൻകൂർ ക്വാറി'ക്ക് അനുമതി നൽകാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്. ജനജീവിതവും പരിസ്ഥിതിയും ഒരുപോലെ അവതാളത്തിലാക്കുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
ഇതിനോടകം തന്നെ പ്രവർത്തിക്കുന്നതും അല്ലാതെയുമുള്ള നിരവധി ക്വാറികൾ മൂലം പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് നേരിട്ടിട്ടുള്ളത്.
കുടിവെള്ളക്ഷാമവും ആരോഗ്യപ്രശ്നങ്ങളും തുടർച്ചയായുള്ള ഖനനം പ്രദേശത്തെ ജലസ്രോതസ്സുകളെയും ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
സുരക്ഷാ ഭീഷണി: നിലവിലുള്ളതിന് പുറമെ വീണ്ടും ഒരു ക്വാറി കൂടി യാഥാർത്ഥ്യമായാൽ പ്രദേശവാസികളുടെ വീടുകളുടെ സുരക്ഷയും ജീവനും വലിയ തോതിൽ അപകടത്തിലാകും.
അധികൃതരുടെയും ഭാഗത്തുനിന്നും അനുകൂലമായ വിധിയുണ്ടാകും എന്നാണ് ഈ പ്രദേശത്തെ ജനങ്ങൾ കാത്തിരിക്കുന്നത്.
0 Comments