banner

കൊല്ലം ഈസ്റ്റ് ജില്ല മഹിള മോർച്ചയുടെ നേതൃത്വത്തിൽ ജാൻമണി ദാസിനെതിരെ കൊല്ലം റൂറൽ എസ് പി ഓഫീസ്സിൽ പരാതി നൽകി.

കൊട്ടാരക്കര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അധിക്ഷേപിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള വ്യക്തിയായ ജാൻമണി ദാസിനെതിരെ കൊട്ടാരക്കര കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ഷാജി സുഗുണൻ IPS ന് കൊല്ലം ഈസ്റ്റ് ജില്ല മഹിള മോർച്ചയുടെ നേതൃത്വത്തിൽ പരാതി നൽകി.

മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രേഖരാജ്ന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രിയങ്ക പി കെ ,യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻറ് ഗൗരി .ജെ., ജില്ലാ വൈസ് പ്രസിഡൻറ് .പ്രസന്ന ശ്രീഭദ്ര,മഹിള മോർച്ചാ ജില്ലാ ട്രഷറർ ബിന്ദു അജി .മഹിളാ മോർച്ച ജില്ല സെക്രട്ടറി എസ് ചന്ദ്രലേഖ.
തുടങ്ങിയയവർ ചേർന്ന് പരാതി നൽകി.
ന്യൂസ് ഡെസ്ക് ട്വൻ്റി വിഷൻ ന്യൂസ്.

Post a Comment

0 Comments