വെട്ടിക്കവല ദേശസേവാ സമിതി വായനശാലയുടെ നേതൃത്വത്തിൽ വെട്ടിക്കവല ദേവസ്വം ബോർഡ്സെൻട്രൽ സ്കൂളിൽ ഐ.വി. ദാസ് അനുസ്മരണവും വായന മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗം അഡ്വ.എം. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ കൊയറിലെ വിദ്യാർത്ഥിനികൾ അക്ഷരവന്ദനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ A.E. ശ്രീകുമാരി വായനയെ പരിപോഷിപ്പിക്കുവാൻ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അനുസ്മരണചടങ്ങ് ഉത്ഘാടനം ചെയ്തു.
കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.എസ്.ഗോപകുമാർ ഐ.വി. ദാസ് അനുസ്മരണം നടത്തുകയും വായന മത്സര വിജയികളായ കുട്ടികൾക്ക് ദേശസേവാസമിതി വായനശാല ഏർപ്പെടുത്തിയ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ദേവസ്വം ബോർഡ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരം മനോഹരമായി അവതരിപ്പിച്ചു. അനിതാ കുമാരി ടീച്ചർ കൃതഞ്ജത രേഖപ്പെടുത്തി.
എ.കെ. നിഷ, ഷീജ, ചിത്ര, ബീന എന്നിവർ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments