കടയ്ക്കൽ: ഉത്തർപ്രദേശിലെ സാമ്പൂർസിർപ്പുര,,സാമ്പാൽ സ്വദേശി 25 വയസ്സുള്ള ആസിഫ് റാസയാണ് എറണാകുളത്തുനിന്ന് കടക്കൽ പോലീസിന്റെ പിടിയിലായിത്.
തിരുവനന്തപുരം ജില്ലയിലെ പൂവാർ, കാട്ടാക്കട പാലോട്, കൊല്ലം ജില്ലയിലെ കടയ്ക്കൽ എഴുകോൺ,കുണ്ടറ,കണ്ണനല്ലൂർ എന്നീ പോസ്റ്റ് ഓഫീസുകളിലാണ് ലോക്കർ പൊളിച്ച് മോഷണം നടത്തിയത്.
കഴിഞ്ഞ മാസം 22 ആം തീയതിയാണ് കടക്കൽ പോലീസ് സ്റ്റേഷന് തൊട്ടടുത്തായി പ്രവർത്തിക്കുന്ന കടയ്ക്കൽ പോസ്റ്റ് ഓഫീസിലെ ലോക്കർ കുത്തിപ്പൊളിച്ച് ഒന്നേകാൽ ലക്ഷത്തോളം രൂപ മോഷ്ടാവ് കവർന്നത്. തുടർന്ന് കടക്കൽ പോലീസ് കേസെടുത്ത അന്വേഷണം നടന്നു വരുന്നതിനിടയിൽ മോഷ്ട്ടാവ് എഴുകോൺ, കുണ്ടറ, കണ്ണനല്ലൂർ പോസ്റ്റ് ഓഫീസുകളിലും സമാനമായ രീതിയിൽ മോഷണം നടത്തിയത്..
കുണ്ടറയിലെ പോസ്റ്റ് ഓഫീസിൽ നിന്നും തിരുവനന്തപുരം ചാലയിൽ പ്രവർത്തിക്കുന്ന കടയിലെ കട്ടിങ് മെഷീൻ വാങ്ങിച്ചതിന്റെ ഗ്യാരണ്ടി പേപ്പർ പോലീസിന് ലഭിച്ചുതുടർന്ന് തിരുവനന്തപുരത്തെ ചാലയിലെ കടയിൽ അന്വേഷണം നടത്തിയപ്പോഴാണ് കട്ടിങ് മെഷീൻ വാങ്ങിച്ചതിന്റെ പൈസ ഗൂഗിൾ പേ ചെയ്തതായ് പോലീസ് കണ്ടെത്തുന്നത്.
. സൈബർസെല്ലിന്റെ സഹായത്തോടുകൂടി മൊബൈൽ നമ്പറിന്റെ ഉടമ ഉത്തർപ്രദേശിൽ ഉള്ള ആളാണെന്ന് പോലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തെ പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള ലോഡ്ജ് മുറി വാടകയ്ക്ക് എടുത്ത് പോസ്റ്റ് ഓഫീസ് മോഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിൽ കടക്കൽ പോലീസ് ലോഡ്ജ് മുറിയിൽ നിന്നും മോഷ്ടാവിനെ പിടികൂടുന്നത്...
ലോഡ്ജ് മുറിയിൽ നിന്നും മോഷ്ണത്തിന് ഉപയോഗിച്ചിരുന്ന കട്ടിങ് മെഷീനും പോസ്റ്റ് ഓഫീസിലെ സ്റ്റാമ്പുകളുൾപ്പടെ യുള്ള രേഖകളും പോലീസ് കണ്ടെടുത്തു..
മോഷ്ട്ടാവ് ഉപയോഗിച്ചിരുന്ന മൊബൈലിന്റെ സിം കാർഡ് ഉത്തർപ്രദേശിലുള്ള സഹോദരന്റെ പേരിലുള്ളതാണെന്നും മോഷ്ടിച്ചു കിട്ടുന്ന പണം ഉത്തർപ്രദേശിൽ ഉള്ള സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് അയച്ചു കൊണ്ടിരുന്നതെന്നും പോലീസ് കണ്ടെത്തി.
പോസ്റ്റ് ഓഫീസ് മോഷണത്തിൽ കൂട്ടുപ്രതികൾ ഉണ്ടോഎന്നുള്ളത് പോലീസ് അന്വേഷിച്ചു വരികയാണെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേഅറിയുകയുള്ളൂവെന്നും കടയ്ക്കൽ എസ് ഐ ജ്യോതിഷ് ചിറവൂർ പറഞ്ഞു..
മോഷ്ട്ടാവിനെ മോഷണം നടത്തിയ പോസ്റ്റ് ഓഫീസിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
0 Comments