banner

അഞ്ചൽ അഗസ്ത്യക്കോട് അമ്പലംമുക്കിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം:പുനലൂർ അഞ്ചൽ പാതയിൽ അഗസ്ത്യക്കോട് അമ്പലംമുക്കിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു 
 പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കണ്ണങ്കോട് പ്രദീപിന്റെ വാഹനത്തിനാണ് തീ പിടിച്ചത്  
കൂടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് വാഹനം റോഡ് സൈഡിൽ നിർത്തിയിട്ട് യാത്രികൻ പുറത്ത് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി  
കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിന് സമീപത്താണ് വാഹനം വലിയ നിലയിൽ കത്തിയത് ഇത് ആശങ്ക പടർത്തിയെങ്കിലും പുനലൂരിൽ നിന്നും ഫയർഫോഴ്സ് എത്തി സ്ഥിതികൾ നിയന്ത്രണ വിധേയമാക്കി  
ഫയർഫോഴ്സും ആർടിഒയും വാഹനത്തിന് തീപിടിക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കുകയാണ് 

Post a Comment

0 Comments