കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത് ചണ്ണപ്പേട്ട, ആനക്കുളം വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണ് കുടുക്കത്തുപാറ.
ഇത് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 840 അടി ഉയരമുള്ള ഈ പാറ, മൂന്ന് വലിയ മലനിരകൾ ചേർന്ന ഒരു അപൂർവ്വ ഭൂപ്രകൃതിയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് .
ഈ പാറയെ പിച്ചാത്തി പാറയെന്നും അറിയപ്പെടുന്നു.
കുളത്തൂപ്പുഴയിൽ നിന്നും ചോഴിയക്കോട് വഴി ശാന്ത സുന്ദരമായ വനമേഖലയിൽകൂടി യാത്ര ചെയ്യ്ത കുടുക്കത്തു പാറയിൽ എത്തിച്ചേരാൻ കഴിയും.
ആനക്കുളം ജംഗ്ഷനിൽ ദേവാലയത്തിന്റെ കുരിശടിയും മനോഹരമായ വെയിറ്റിംഗ് ഷെഡും നിരവധി കടകളും ഇവിടെയുണ്ട്.
ദിനംപ്രതി നിരവധി സഞ്ചാരികളാണ് ഇവിടെയൊക്കെ ഒഴുകി എത്താറുള്ളത്.
അഞ്ചൽ അലയമൺ പഞ്ചായത്തിൽ ഈ മനോഹരമായ കുടുക്കത്തു പാറ സ്ഥിതിചെയ്യുന്നത്.
പ്രവേശന കവാടത്തിലെ ഓഫീസിൽ ആവശ്യമായ രേഖകൾ നൽകിയതിനു ശേഷം പാറയിലേക്ക് പ്രവേശിക്കാം.
0 Comments