വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കർഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൽ ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി അനിമോൻ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും നിർവഹിച്ചു.
യോഗത്തിൽ പങ്കെടുത്തവർക്ക് സ്വാഗതം കൃഷി ഓഫീസർ മനോജ് ലൂക്കോസ് പറയുകയും സുജാ ഗോപി ചെയർപേഴ്സൺ വികസന കാര്യം, ബിജു മലബാർ ചെയർപേഴ്സൺ ക്ഷേമകാര്യം, കലാദേവി ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസം, ഗ്രാമപഞ്ചായത്ത് മെമ്പറുമാരായ സിഎസ് സുജിത്ത്, എസ് ഗിരീഷ് കുമാർ, ജെ മോഹൻകുമാർ, ബിന്ദു ബാബുരാജ്,വി. വിജയലക്ഷ്മി, ബി വേണുഗോപാൽ, കെ.ചന്ദ്രപ്രസാദ് ( പ്രസിഡന്റ, വെട്ടിക്കവല സർവീസ് സഹകരണ ബാങ്ക്), ജി ആർ രാജീവൻ (ജില്ലാ കാർഷിക വികസന സമിതി അംഗം), കാർഷിക സമിതി അംഗങ്ങളായ അഡ്വക്കേറ്റ് ജി ശശിധരൻ പിള്ള, ബിപിൻ ചന്ദ്രബാബു, എന്നിവർ ആശംസകൾ അറിയിച്ചു. വെട്ടിക്കവ ല ഗ്രാമപഞ്ചായത്തിലെ 9 മേഖലകളിലായി 15 കർഷകരെ ആദരിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക്.
ആർ.അനിലൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ നന്ദി അറിയിച്ചു.
0 Comments