സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല . പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി
കൊല്ലം:കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം.
സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചിലവും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകൾ വഴി മാത്രമായിരിക്കും ഇനി മുതൽ പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്‌തിരുന്നത്. ആ രീതിയാണ് സർക്കാർ എടുത്ത് മാറ്റിയിരിക്കുന്നത്.
0 Comments