banner

വെട്ടിക്കവല പഞ്ചായത്ത് ആഫീസ്സിന് മുന്നിൽ LDF പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

കൊല്ലം:ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച UDF ഗവൺമെന്റിന്റെ തെറ്റായനിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് വെട്ടിക്കവല പഞ്ചായത്ത് ആഫീസ്സിന് മുന്നിൽ LDF പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി മണ്ഡലം സെക്രട്ടേറിയറ്റംഗം സ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റ് വെട്ടിക്കവല ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.എം. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിലംഗം സ.ജി.ആർ.രാജീവൻ ഉദ്ഘാടനം ചെയ്തു. CPI[M] ഏരിയാ കമ്മറ്റിയംഗം അഡ്വ.ജി.ശശിധരൻ പിള്ളഅഭിവാദ്യ പ്രസംഗം നടത്തി.സദാനന്ദപുരം LC സെക്രട്ടറി സ.എം. അനോജ്കുമാർ, ചക്കുവരയ്ക്കൽ LC സെക്രട്ടറി സ. അലക്സ് മാത്യു, CPI വെട്ടിക്കവല LC സെക്രട്ടറി സ. അജി, സദാനന്ദപുരം LC സെക്രട്ടറി സ. ബിനു മാത്യു, മണ്ഡലം കമ്മറ്റിയംഗം സ.റ്റി.എസ്.ജയചന്ദ്രൻ, വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അജി അനിമോൻ,വൈസ് പ്രസിഡന്റ് ശ്രീ. അമൽ ബാബു, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ബിജു മലബാർ, സുജ ഗോപി, കലാദേവി,പഞ്ചായത്ത ഗംങ്ങളായ S. ഗിരീഷ് കുമാർ,സി.എസ്.സുജിത്
വേണുഗോപാൽ.ബി, ഗീതാദേവി, മോഹൻ കുമാർ.ജെ, ബിന്ദു ബാബുരാജ്, LDF നേതാക്കൻമാരായ ബിജു.എം. ജോൺ, രാജേന്ദ്രൻ, സുദേശൻ, രാകേഷ് ശശി, അനിൽകുമാർ,രാജേഷ്, അശോകൻ കക്കാട്, സുരേഷ് കുമാർ. ബി, സുദർശനൻ, കമലമ്മ, വിഭാവതിയമ്മ, രാഹുൽ എന്നിവർ സമര പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments