കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പരസ്പരം പദ്ധതിയുടെ വെട്ടിക്കവല പഞ്ചായത്ത് തല ഉത്ഘാടനം വെട്ടിക്കവല ദേശസേവാസമിതി വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പരസ്പരം പദ്ധതിയുടെ വെട്ടിക്കവല പഞ്ചായത്ത് തല ഉത്ഘാടനം വെട്ടിക്കവല ദേശസേവാസമിതി വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വെട്ടിക്കവല പഞ്ചായത്ത് നേതൃ സമിതി കൺവീനർ അഡ്വ.ഷൈൻപ്രഭ അദ്ധ്യക്ഷത വഹിച്ചു. വായനശാലയുടെ കലാവിഭാഗം കൺവീനർ വേണുഗോപാൽ- സൂര്യ അക്ഷര വന്ദനം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗം അഡ്വ.എം.ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉത്ഘാടനം നിർവഹിച്ചു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.എസ്. ഷാജി ഭാവിപരിപാടികൾ വിശദീകരിച്ചു. എം.ബി.ബി.എസ് പഠനം ഉയർന്ന മാർക്കോടു കൂടി പൂർത്തിയാക്കിയമുൻബാലവേദിയംഗവും ഗ്രന്ഥാലോകം മാസികയുടെ സ്ഥിരം വരിക്കാരിയുമായഎം.ആർ. മാതംഗിയേയും കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടിയ ലക്ഷ്മി പ്രിയയേയും എം.ബി.ബി.എസിന് മെറിറ്റിൽ പ്രവേശനം ലഭിച്ച മുൻ ബാലവേദിയംഗം ദേവിക. ബി.ആറിനേയും ജില്ലാ പ്രസിസന്റ് മെമന്റോകൾ നൽകിആദരിച്ചു. ചടങ്ങിൽ നേതൃസമിതിയംഗം കെ.ചന്ദ്ര പ്രകാശ് കൃതജ്ഞത രേഖപ്പെടുത്തി. ഉത്ഘാടന സമ്മേളനത്തിൽ വെട്ടിക്കവല ദേശസേവാസമിതി വായനശാലയിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും വെട്ടിക്കവ പഞ്ചായത്തിലെ അംഗ ഗ്രന്ഥശാലകളിലെ ഭാരവാഹികളും ലൈബ്രറിയൻമാരും നേതൃ സമിതി ഭാരവാഹികളും പങ്കെടുത്തു.
0 Comments