കോഴിക്കോട്:ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ പ്രവീൺ (16)
ആണ് ഈ അപകടത്തിൽ മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ഇരിങ്ങത്ത് നരക്കോടായിരുന്നു അപകടം നടന്നത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് അജൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെട്ടെന്ന് തെരുവുനായ കുറുകെ ചാടിയതാണ് അപകടത്തിന് കാരണമായത്. നായയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവീൺ കുമാർ-മഞ്ജുഷ ദമ്പതികളുടെ മകനാണ് അജൽ
ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ നൽകിയതിനെ തുടർന്ന് കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
0 Comments