കൊല്ലം പത്തനാപുരത്ത് വൻ കഞ്ചാവ് വേട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു ബി.യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ 3.910 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. അസം നാഗോൺ ജില്ലയിലെ സമഗുരി താലൂക്കിൽ മവ്മരി വില്ലേജിൽ കന്യാമരി വീട്ടിൽ യാക്കൂബ് അലിയുടെ മകൻ രംജൻ അലി (28) ആണ് പിടിയിലായത്.
പുന്നല കണ്ണംങ്കരയിൽ നിന്നും പ്രതിയെ പിടികൂടിയത്. കൊല്ലം സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെയാണ് എക്സൈസ് സംഘം പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ നീക്കത്തിനൊടുവിൽ പ്രതിയെ കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് പത്തനാപുരം റേഞ്ച് ഓഫീസിൽ ഹാജരാക്കി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിഷ്ണു ബി.യെ കൂടാതെ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് അർക്കജ്, ശ്രീലേഷ് എസ്., സിവില്‍ എക്സൈസ് ഓഫീസർമാരായ വിനീത് എസ്., അരുൺ ബാബു, പ്രണവ് പി.എം. എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
0 Comments