banner

സോളാർ ഗൂഢാലോചനക്കേസ് കോടതിയിൽ തെളിയിക്കാനാകുമെന്ന് പൂർണ പ്രതീക്ഷ: കെ. ബാബു

കൊട്ടാരക്കര: സോളാർ ഗൂഢാലോചനക്കേസ് കോടതിയിൽ തെളിയിക്കാനാകുമെന്ന പൂർണ പ്രതീക്ഷയുണ്ടെന്ന് മുൻമന്ത്രി കെ. ബാബു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ മൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജു രാധാകൃഷ്ണന്റെ ഭാര്യ സരിത എസ്. നായരെ കെ.ബി. ഗണേഷ്‌കുമാർ വിട്ടുകൊടുക്കുന്നില്ലെന്ന പരാതി ലഭിച്ചതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നോട് പറഞ്ഞിരുന്നുവെന്ന് കെ. ബാബു കോടതിയിൽ മൊഴി നൽകി.
നീതിമാനായ ഉമ്മൻചാണ്ടിയെ പീഡിപ്പിച്ച സംഭവമായതിനാലാണ് കേസിൽ സാക്ഷിമൊഴി നൽകാൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സോളാർ അന്വേഷണ കമ്മിഷനു മുന്നിൽ പരാതിക്കാരി ഹാജരാക്കിയ 21 പേജുള്ള കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കെ.ബി. ഗണേഷ്‌കുമാറിനും സരിത എസ്. നായർക്കും പങ്കുണ്ടെന്നും കെ. ബാബു ആരോപിച്ചു.

Post a Comment

0 Comments