banner

കൊല്ലത്ത് അമ്മയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്: പ്രതി അശ്വതി അച്ചു പിടിയിൽ

കൊല്ലം ആയൂരിൽ 61 കാരിയായ രാധാമണിയുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതി അശ്വതി അച്ചു അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്ന് ചടയമംഗലം പൊലീസ് പിടികൂടി.

സംഭവത്തിന്റെ പശ്ചാത്തലം:
ഈ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണിക്ക് (61) പൊള്ളലേറ്റത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തും കഴുത്തിലും ഒന്നാം പ്രതിയായ മകൾ അമൃത (18) തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. അശ്വതിയാണ് വെള്ളം തിളപ്പിച്ചു നൽകിയതെന്നും ദേഹത്തേക്ക് ഒഴിക്കാൻ ആവശ്യപ്പെട്ടതെന്നും അമൃത മൊഴി നൽകിയിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ രാധാമണി കടയ്ക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹണിട്രാപ്പ് കേസുകളിലടക്കം പ്രതിയായ അശ്വതി അച്ചുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. അമൃതയെ സംഭവരാത്രി തന്നെ ഭർത്താവിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.

Post a Comment

0 Comments